വിറ്റാമിന്‍ കെയുടെ കുറവ് ശരീരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. രക്തം കട്ടപിടിക്കാന്‍ മുതല്‍ മുറിവുകള്‍ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വിറ്റാമിനുകളാണ് കെ വിറ്റാമിനുകള്‍. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുന്നു.
വിറ്റാമിന്‍ കെയുടെ അഭാവം ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. വിറ്റാമിന്‍ കെയുടെ കുറവു മൂലം ഗണ്യമായ രക്തസ്രാവം, മോശം അസ്ഥികളുടെ വികസനം, ഓസ്റ്റിയോപൊറോസിസ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയവ ഉണ്ടാകാം. കൂടാതെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന, മുറിവും ചതവും മാറാനുള്ള ബുദ്ധിമുട്ട്, തലമുടി കൊഴിച്ചില്‍, ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. എന്നിരുന്നാലും, ഈ ലക്ഷണങ്ങള്‍ വിറ്റാമിന്‍ കെയുടെ കുറവ് മാത്രമായി പരിമിതപ്പെടണമെന്നില്ല. അതിനാല്‍, ശരിയായ രോഗനിര്‍ണയത്തിനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ1 അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
പാലുല്‍പ്പന്നങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബട്ടര്‍, ചീസ് തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ2 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ കെയുടെ കുറവിനെ തടയാന്‍ സഹായിക്കും.
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ക്കൊപ്പം മുട്ടയില്‍ വിറ്റാമിന്‍ കെയും ഉണ്ട്. കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് കിവി. അവക്കാഡോയിലും വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ കെയുമൊക്കെ ഇവയില്‍ ധാരാളമായി ഉണ്ട്.
പ്രൂണ്‍സ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയതാണ് പ്രൂണ്‍സ്. വിറ്റാമിന്‍ കെയും ഉണങ്ങിയ പ്ലം പഴമായ പ്രൂണ്‍സില്‍ അടങ്ങിയിട്ടുണ്ട്.
സോയാബീന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിനൊപ്പം വിറ്റാമിന്‍ കെയും ഇതില്‍ അടങ്ങിയിരിക്കുന്നു.