25 കോടിയുടെ ഓണം ബമ്ബര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി. ബന്ധുക്കള്‍ക്കൊപ്പം കല്‍പറ്റയിലെ എസ്ബിഐ ബ്രാഞ്ചിലാണ് അല്‍ത്താഫ് എത്തിയത്.
സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറുന്നതിനായാണ് അല്‍ത്താഫ് എത്തിയത്. കല്‍പ്പറ്റ എസ്ബിഐയിലെത്തിയ അല്‍ത്താഫിനെ ബാങ്ക് മാനേജര്‍ സ്വീകരിച്ചു.
എസ്ബിഐയില്‍ അല്‍ത്താഫിന്‍റെ പേരില്‍ അക്കൗണ്ട് തുടങ്ങിയശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അല്‍ത്താഫ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. ബാക്ക് അക്കൗണ്ട് പാസ് ബുക്ക് മാനേജര്‍ അല്‍ത്താഫിന് കൈമാറി.
എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമായിരിക്കും അല്‍ത്താഫിനെ ഇന്ന് വിടുകയെന്നും തിങ്കളാഴ്ച വരെ ബാങ്ക് ലോക്കറില്‍ ലോട്ടറി സൂക്ഷിക്കുമെന്നും തുടര്‍ന്ന് ലോട്ടറി വകുപ്പിന് കൈമാറുമെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.