Wednesday, December 25, 2024
Homeകേരളംആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുന്നു; സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാകരുത് - മുഖ്യമന്ത്രി.

ആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുന്നു; സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാകരുത് – മുഖ്യമന്ത്രി.

കൊല്ലം: കേരളാ സ്റ്റോറി വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ്. ന്യൂനപക്ഷത്തെ ലക്ഷ്യമിടുകയാണ്. ഒരു വിഭാ​ഗത്തെ മറ്റൊരു വിഭാ​ഗത്തിനെതിരെ തിരിച്ചുവിട്ട് ഉദ്ദേശകാര്യങ്ങൾ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആ കെണിയിൽ വീഴാതിരിക്കുക. സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കഥയാണെന്നാണ്‌ പറയുന്നത്. കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത്. ഭാവനയിലെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു നാടിനെ അവഹേളിച്ചുകൊണ്ട് പച്ച നുണയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തെ ഒരു വല്ലാത്ത അവമതിപ്പുള്ള സ്ഥലമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നല്ല രീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. ജാതി മത ഭേദമില്ലാതെ സർവരും ജിവിക്കുന്ന സ്ഥലം. നവേത്ഥാനകാലം തൊട്ട് അത്തരമൊരു നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments