ഒടിടി റിലീസിനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രം ഈ മാസം 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണപ്പോറത് നിജം എന്ന കാപ്ഷനോടുകൂടിയാണ് ഹോട്ട്സാറ്റാർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ജനുവരി 25നായിരുന്നു വാലിബൻ തിയറ്ററുകളിലെത്തിയത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.
മോഹൻലാലിനു പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമിച്ചത്. തിരക്കഥ: പി എസ് റഫീക്ക്. കാമറ: മധു നീലകണ്ഠൻ. സംഗീതം: പ്രശാന്ത് പിള്ള.
നിമിഷ സജയനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന സീരീസായ പോച്ചറും 23ന് റിലീസ് ചെയ്യും. ആമസോൺ പ്രൈമിലാണ് പോച്ചർ എത്തുക. ബോളിവുഡ് നടി ആലിയ ഭട്ടാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.