Logo Below Image
Friday, May 23, 2025
Logo Below Image
Homeകേരളംകുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി

തിരുവനന്തപുരം —കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി . തനത് /വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം .

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 31/03/2024 വരെ 6 ലക്ഷം രൂപയും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെ 12 ലക്ഷം രൂപയും വിനിയോഗിക്കാം . മുനിസിപ്പാലിറ്റികള്‍ക്ക് തുടക്കം 12 ലക്ഷവും തുടര്‍ന്ന് 17 ലക്ഷവും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് ആദ്യം 17 ലക്ഷം തുടര്‍ന്ന് 2൨൨ ലക്ഷവും വിനിയോഗിക്കാം .

കുടിവെള്ള ക്ഷാമം അതി രൂക്ഷമായ പ്രദേശങ്ങളില്‍ മാത്രമാണ് വെള്ളം വിതരണം ചെയ്യേണ്ടത് . കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജി പി എസ് സംവിധാനം വേണം .

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ