കോട്ടയ്ക്കൽ.– പാരമ്പര്യ അറിവുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സവിശേഷരീതിയിൽ നേരിട്ടതാണ് വൈദ്യരത്നം പി.എസ്.വാരിയർ ഏറ്റെടുത്ത വലിയ ദൗത്യമെന്ന് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ. വിപിഎസ് വി ആയുർവേദ കോളജ് സ്ഥാപന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
വീസി. പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ചീഫ് ക്ലിനിക്കൽ റിസർച് ഡോ.പി.ആർ.രമേഷ് , ഡോ.കെ.എം.മാധവൻ, ഡോ.എസ്.ഗോപീകൃഷ്ണൻ, പി.വി.പ്രദീപൻ, അനഘ, ഡോ. സൈരന്ധ്രി, ഡോ. ആർദ്ര ഷാജൻ, ഡോ.കെ.കെ.ബിന്ദു, ഡോ.എ.വി.സ്മിത, ഡോ.പി.പി.ജിഗീഷ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു. വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
– – – – –