Tuesday, July 15, 2025
HomeUncategorizedഅക്ഷരശ്ലോക പരിഷത്

അക്ഷരശ്ലോക പരിഷത്

കോട്ടയ്ക്കൽ.–പുതുതലമുറയെ ശ്ലോകങ്ങൾ പഠിപ്പിക്കാനായി കവികുലഗുരു പി.വി.കൃഷ്ണവാരിയർ അക്ഷരശ്ലോക പരിഷത് രംഗത്ത്. പഠനക്ലാസ് കൈലാസമന്ദിരാങ്കണത്തിൽ തുടങ്ങി. ഓർമശേഷി വർധിപ്പിക്കാൻ ശ്ലോകങ്ങളുടെ പഠനം സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചതായി ക്ലാസ് ഉദ്ഘാടനം ചെയ്ത ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പറഞ്ഞു.

പുതുതലമുറയ്ക്കു ഭാഷാപഠനത്തിനും വായനാശീലം വളർത്താനും മറ്റുമായാണ് ക്ലാസ് ആരംഭിച്ചത്. അൻപതോളം പേർ പങ്കെടുത്തു. വിവേക് വിജയൻ, സുഭദ്രാ രാമചന്ദ്രൻ, രതി വിജയൻ, കെ.കൃഷ്ണ, ഡോ. സന്ധ്യ പ്രശാന്ത്, ഡോ. ശ്രീലക്ഷ്മി രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ