Logo Below Image
Tuesday, July 22, 2025
Logo Below Image
HomeUncategorizedഗാസയില്‍ ഇസ്രയേല്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ത്തു: കുഞ്ഞുങ്ങള്‍ അടക്കം 77 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ത്തു: കുഞ്ഞുങ്ങള്‍ അടക്കം 77 പേര്‍ കൊല്ലപ്പെട്ടു

ഗാസയിലെ ബെയ്ത് ലാഹിയയിൽ അഭയാർഥി കുടുംബങ്ങൾ താമസിക്കുന്ന അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. 77 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

അവശിഷ്ടങ്ങൾ നീക്കം ചെയ്താലേ മരണ വ്യാപ്തി മനസ്സിലാകുകയുള്ളൂ. ജബാലിയ അഭയാർഥി ക്യാമ്പിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വന്നവരായിരുന്നു ആക്രമണത്തിന് ഇരയായവർ. കെട്ടിട ഉടമയും ബന്ധുക്കളും ഇവിടെയുണ്ടായിരുന്നു.

ഗാസയിലെ വടക്കൻ ഭാഗത്തുള്ള അൽ-അവ്ദ ഹോസ്പിറ്റലിലേക്കാണ് പരുക്കേറ്റവരെ കൊണ്ടുപോയത്. പരിമിത സാഹചര്യങ്ങളിൽ പ്രവർത്തനക്ഷമമായ ചുരുക്കം ആശുപത്രികളിലൊന്നാണിത്. പരുക്കേറ്റവരെ മുഴുവൻ ഉൾക്കൊള്ളാൻ ആശുപത്രിക്ക് കഴിയുന്നില്ല. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ 43,020 പേർ കൊല്ലപ്പെടുകയും 101,110 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ