Logo Below Image
Tuesday, May 13, 2025
Logo Below Image
HomeUncategorizedകോഴിയുടെ പേരിലും കോന്നിയില്‍ പണം തട്ടുന്നു :വ്യാപക പരാതി

കോഴിയുടെ പേരിലും കോന്നിയില്‍ പണം തട്ടുന്നു :വ്യാപക പരാതി

കോന്നി: അടൂർ പഴകുളത്തുള്ള സഹകരണ സംഘത്തിന്‍റെ വ്യാജ പേരിൽ മുട്ട കോഴികുഞ്ഞുങ്ങളെ വിൽപ്പന നടത്തി പണം തട്ടുന്ന സംഘം കോന്നി പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്നതായി പരാതി.

അടൂർ പഴകുളത്തെ സഹകരണ സംഘത്തിന്‍റെ പേരിലാണ് ഇവർ വീടുകളിൽ എത്തുന്നത്. പത്തു മുട്ടക്കോഴി കുഞ്ഞുങ്ങൾക്ക് 1500 രൂപയും ആര് മാസത്തെ തീറ്റ സൗജന്യം എന്ന പേരിലും കോഴിക്കൂടിന് 7000 രൂപ എന്ന നിരക്കിലുമാണ് ഇവർ കച്ചവടം ഉറപ്പിക്കുന്നത്.

കച്ചവടം ഉറപ്പിച്ച ശേഷം വീട്ടുകാർക്ക് വാഹനത്തിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ ഇറക്കി കൊടുത്ത് പണം വാങ്ങിച്ച ശേഷം ലെറ്റർ ഹെഡ് ഇല്ലാത്ത രസീത് നൽകും. തീറ്റിയും കോഴിക്കൂടും അര മണിക്കൂറിനകം എത്തിക്കാമെന്ന് പറഞ്ഞു പോകും. പിന്നീട് കോഴിക്കൂടും തീറ്റിയും കിട്ടുകയില്ല ഇതാണ് ഇവരുടെ തട്ടിപ്പ് രീതി.

പിന്നീട് വീട്ടുകാർ രസീതിലെ ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കുകയില്ല. തന്ന കോഴികുഞ്ഞുങ്ങൾ എല്ലാ ഒരാഴച്ചക്കുള്ളിൽ ചത്തും പോകും. കൂടുതലും വീട്ടമ്മമാമാരാണ് ഇവരുടെ തട്ടിപ്പിൽ അകപ്പെടുന്നത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ നിരവധി പേർ കോന്നി പഞ്ചായത്തിൽ ഉണ്ട്. .

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ