Monday, December 23, 2024
Homeകഥ/കവിതസ്പർശം (കവിത) ✍ ഇടക്കുളങ്ങര ഗോപൻ

സ്പർശം (കവിത) ✍ ഇടക്കുളങ്ങര ഗോപൻ

ഇടക്കുളങ്ങര ഗോപൻ

വിരൽ തൊടുമ്പോൾ മുറിവുകൾക്കുമേൽ
ഒരു നിലാവ് സാന്ദ്രമായ് തൊട്ടപോൽ.
നിനവിലൂടൊരു കുളിരുള്ള കാറ്റിൻ്റെ,
ചിറകിലേറി പറന്നു പോകുന്ന
പോൽ.
മറവി മൂടിത്തണുത്ത കാലത്തിൻ്റെ,
വിരഹ സാന്ത്വനം വീണ്ടും വിളിച്ച പോൽ.
മധുരനൊമ്പരം പകരുന്ന
ജീവിതക്കടവിൽ,
ആരെയോ കാതോർത്തു നിന്നപോൽ.
ഒരു തലോടലിൽ വിഷമവൃത്തങ്ങളിൽ
തണലുകോരിയൊഴിച്ച പ്രശാന്തത.
വിജനമായൊരു സന്ധ്യാംബരത്തിലെ,
നറുനിലാവിനെക്കോരിയോരാർദ്രത.

✍ഇടക്കുളങ്ങര ഗോപൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments