Thursday, December 26, 2024
Homeകഥ/കവിതകേരളനാട് മമനാട് (കവിത) ✍ രവീന്ദ്രൻ ശ്രീധരൻ

കേരളനാട് മമനാട് (കവിത) ✍ രവീന്ദ്രൻ ശ്രീധരൻ

രവീന്ദ്രൻ ശ്രീധരൻ

കേരളനാട് മമനാട് ഇതു
കേരം തിങ്ങുന്നൊരുനാട്
ദൈവം പോലും കണ്ടു ഭ്രമിച്ചൊരു
സുന്ദരിയാണീ ചെറുനാട്

കേരള ഭാഷ മലയാളം -അതു ലോകം
മുഴുവൻ
കേൾക്കുന്നു
കഥയും കാവ്യവും കാര്യവുമൊക്കെ
മലയാളത്തിൻ മാഹാത്മ്യം

വിദ്യാഭ്യാസം ധനമായ് നേടും
കേരളമക്കൾ ശക്തന്മാർ
ആയുധമല്ല അക്ഷരമാണീ
നാടിൻ ശക്തിയതെന്നെന്നും

ആരോഗ്യത്തിൻ തറവാടല്ലോ
കേരളമെന്നോരീ മണ്ണ്
ആതുരസേവയിൽ ലോകത്തെങ്ങും
കേരളമക്കൾ
മുൻപന്മാർ.

കേരള വനിതകൾ ലോകത്തിന്നൊരു
മാതൃകയാകുന്നെന്നെന്നും-അവർ
യോഗ്യത നേടീം ജോലിയെടുത്തും
ആണിന്നൊപ്പം മുൻനിരയിൽ.

ഭാരതമാതാവെന്നും അവളുടെ
ഭൂക്ഷണമാക്കും ഈ നാടിൻ
കീർത്തികൾ ലോകർ ചൊല്ലീടുന്നത്
കേൾക്കാനെന്നും ഇട വരണേ!

രവീന്ദ്രൻ ശ്രീധരൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments