അന്തിയാകുന്നു കൂരിരുൾ
പരക്കുന്നു
കാവലാൾ കർത്തവ്യനിരതനാകുന്നിതാ.
ശൂന്യമാം തെരുവെന്നു പറയാനും
വയ്യ
ചീറിപ്പായും ശകടങ്ങൾ
കാതടിപ്പിക്കുന്നിടയിലും.
സ്വപ്നം മരിച്ചവനാണിന്നീയുലക
ത്തിൽ
എങ്കിലും ജീവിതവേഷം
കെട്ടിയാടുമ്പോഴും
അഷ്ടിക്കു വകയില്ലാത്തവനായാലോ
വിലയില്ല സാമൂഹ്യ ചുറ്റുപാടിലേക്കും.
ജീവൻ കടക്കുവാൻ
കരുതിയിരിപ്പോരുണ്ട്
ഗേഹത്തിലായവർനാലുപേരും.
ആവശ്യബോധങ്ങൾ ഒന്നായ്
നിരത്തുമ്പോഴും
കൂട്ടി കെട്ടുവാൻ ഉറക്കം നഷ്ട
മായവൻ ഈ കാവൽക്കാരനും.
ആശ്വാസ വാക്കുകൾ ആരോതുവാൻ
പിടിവിട്ട് നിദ്രയിലെങ്ങാനും പോയാലോ
ക്യാമറക്കണ്ണുകൾ പതിയുന്ന
നേരമോ ?
ഉൾബോധത്താൽ
ഞെട്ടിയുണർത്തുന്നു.
നഗരമധ്യത്തിൽ ശ്വാനൻ
കുരയ്ക്കുമ്പോഴും
കടൽതിണ്ണയിലൊരുവൻ
കുത്തി ചുമയ്ക്കുന്നു.
കാഴ്ചകളുണ്ട് ഗതികെട്ട മനുജരും
കഷ്ടതയാലെ തള്ളിനീക്കും ദിനങ്ങളും.
ആരും പരസ്പരം അറിയാതെ
പോകുന്നു
അറിഞ്ഞവരുണ്ടോ ? മുഖം തരാതെ
നടക്കുന്നു.
ക്ഷണിക ജീവിതം തന്നൊരായുസ്സിൽ
രോഗം വലയ്ക്കുന്നു
ജീവനൊടുങ്ങുന്നു.
തനിയെ വന്നവനാണു നീ മണ്ണിൽ
തിരിച്ചറിയും നേരം
കൈവിട്ടുപോകുന്നു.
മാനസികാസ്വസ്ഥത വലയം
പ്രാപിക്കുമ്പോൾ
ആരുണ്ട് ആശ്വാസം മുറയായ്
നൽകുവാൻ.
സ്വയം ചിന്തിച്ചുണരാൻ ആരോഗ്യ
മനസ്സിനു പ്രാപ്തിയുണ്ടാകട്ടെ
മുൻകൂട്ടി അറിയാനുംകാലം
വൈകാതെയും