Friday, September 20, 2024
Homeകായികംഅ​മേ​രി​ക്ക പൊ​രു​തി വീ​ണു; സൂ​പ്പ​ർ എ​ട്ടി​ൽ ആ​ദ്യം ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക.

അ​മേ​രി​ക്ക പൊ​രു​തി വീ​ണു; സൂ​പ്പ​ർ എ​ട്ടി​ൽ ആ​ദ്യം ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക.

ആ​ന്‍റി​ഗ്വ: ട്വ​ന്‍റി20 ലോ​ക​ക്ക​പ്പി​ലെ ആ​ദ്യ സൂ​പ്പ​ര്‍​എ​ട്ടി​ല്‍ അ​മേ​രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വി​ജ​യം.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 194 റ​ണ്‍​സെ​ടു​ത്തു. അ​മേ​രി​ക്ക ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 176 റ​ണ്‍​സെ​ടു​ത്ത് പൊ​രു​തി വീ​ണു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (40 പ​ന്തി​ല്‍ 74), എ​യ്ഡ​ന്‍ മാ​ര്‍​ക്രം (32 പ​ന്തി​ല്‍ 46) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍ 22 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ നേ​ടി​യ 36 റ​ണ്‍​സ് നി​ര്‍​ണാ​യ​മാ​യി.

മ​റു​പ​ടി പ​റ​ഞ്ഞ അ​മേ​രി​ക്ക ഒ​രു ഘ​ട്ട​ത്തി​ൽ ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ട്ടു. 76 റ​ൺ​സി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് അ​മേ​രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യി. സ്റ്റീ​വ​ന്‍ ടെ​യ്‌​ല​ര്‍ (24), നി​തീ​ഷ് കു​മാ​ര്‍ (എ​ട്ട്), ആ​രോ​ണ്‍ ജോ​ണ്‍​സ് (0), കോ​റി ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ (12), ഷ​യാ​ന്‍ ജ​ഹാ​ങ്കീ​ര്‍ (മൂ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

എ​ന്നാ​ൽ ആ​റാം വി​ക്ക​റ്റി​ൽ ആ​ൻ​ഡ്രി​യാ​സ് ഗൗ​സ്-​ഹ​ർ​മീ​ത് സിം​ഗ് സ​ഖ്യം 91 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ക്ഷേ ഇ​രു​വ​രു​ടെ​യും പോ​രാ​ട്ടം വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​യി​ല്ല. ഗൗ​സ് 80 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ൾ ഹ​ർ​മീ​ത് സിം​ഗ് 38 റ​ൺ​സു​മാ​യി പു​റ​ത്താ​യി. ജ​സ്ദീ​പ് സിം​ഗ് (ര​ണ്ട്) പു​റ​ത്താ​വാ​തെ നി​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments