Wednesday, January 15, 2025
Homeസ്പെഷ്യൽതുക്കലോച്ചിമല (ലേഖനം) ✍സതിസുധാകരൻ പൊന്നുരുന്നി

തുക്കലോച്ചിമല (ലേഖനം) ✍സതിസുധാകരൻ പൊന്നുരുന്നി

സതിസുധാകരൻ പൊന്നുരുന്നി

പണ്ട് തുക്കലോച്ചി മലയെപ്പറ്റിയും, അതിനുള്ളിലെ ഗുഹയേപ്പറ്റിയും ആർക്കും അത്ര അറിവില്ലായിരുന്നു. ആദിഇന്ത്യൻ ഇരതേടാൻ പുറപ്പെടു മ്പോഴും, ശത്രുവർഗ്ഗത്തോട് യുദ്ധം ചെയ്യാൻ പുറപ്പെടുമ്പോഴും, ഈ ഗുഹയിലായിരിക്കാം പ്രാർത്ഥിച്ചിരുന്നത് അവരുടെ ആയുധങ്ങളാണ് അമ്പും വില്ലും ! അവർ ഇതിനകത്ത് ഒളിച്ചു താമസിച്ചിട്ടുണ്ടാകും! അതിപുരാതനമായ ഈ ഗുഹ,ആദിഅമേരിക്കൻവംശജരുടെ ആരാധനാസ്ഥലവുമായിരുന്നെന്ന് പറയുന്നു. അധികമാരും ഈ ഗുഹാമുഖം കണ്ടിട്ടുണ്ടാവുകയില്ല. അത്രമാത്രം നിഗൂഢതകൾ നിറഞ്ഞതാണ് അമേരിക്കയിലെ തുക്കലോച്ചിമലയിലെ ഗുഹ.

പണ്ട് കൂട്ടുകാരായ വനാന്ദയും, ഹിലാരിയും നദിയിൽ നിന്നും ഒഴുകി വരുന്ന വെള്ളം ഭൂഗർഭത്തിലേക്ക് ഒഴുകന്ന കാഴ്ച കണ്ടു. ഇത് എവിടേയ്ക്കാണ് ഒഴുകുന്നതെന്ന് അറിയാൻ വേണ്ടി ഭൂഗർഭദിത്തിയിലൂടെ പിടിച്ച് കുറെ ദൂരം നടന്നുപോയപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുത സ്തബ്ധരാക്കി. ആ മായക്കാഴ്ച കണ്ട് രണ്ടു പേരും കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

“പി വത്സലയുടെ വേറിട്ടൊരമേരിക്ക എന്ന യാത്രാ വിവരണം വായിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട പ്രതീതിയായിരുന്നു. എന്തൊക്കേയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നൊരുതോന്നൽ !എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എന്നിലും ജനിച്ചു. വിവരണം കേട്ടപ്പോൾ ഞാനും ആ ഗുഹയിലേക്കു പോയപോലൊരു പ്രതീതി അന്തംവിട്ട് കുന്തം വിഴുങ്ങിയതു പോലെയായി തീർന്നു.

അന്ധകാരത്തിന്റെ പ്രകാശം പരത്തുന്ന തൂക്കുപാറകൾ, പാറയുടെ ശിഖരങ്ങൾ.ഗുഹയുടെ മേൽക്കൂരയിൽ നിന്നുo കുലകളായി ഞാന്നുകിടക്കുന്ന രത്‌നഹാരങ്ങൾ കണ്ട് ആ കുട്ടുകാർ അന്തംവിട്ട് നോക്കി നിന്നു.

“ഇത് സമ്പത്തിന്റെ ഉറവിടമാണെന്ന് ധനികനായ വനാന്ദ മനസ്സിലാക്കി ”
രണ്ടു പേരും കൂടി അതിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ തീരുമാനിച്ചു.

മുടിയുണ്ടെങ്കിൽ ചായ്ച്ചും ചരിച്ചും കെട്ടാം എന്നു പറയുന്നതുപോലെ ധനമുണ്ടെങ്കിൽ എങ്ങനേയും വിനിയോഗിക്കാമല്ലോ. അവർ അതിലേയ്ക്ക് എങ്ങനെ ഇറങ്ങിച്ചെല്ലാമെന്ന് ആലോചിച്ചു. അതിനു വേണ്ടി ഒരാൾക്കു മാത്രം ഇറങ്ങിച്ചെല്ലാൻ പറ്റിയ വിധത്തിൽ കോണിപ്പടികൾ ചെത്തിമിനുക്കിയെടുത്തു.വശങ്ങളിലേക്കു നോക്കിയാൽ ഭീകര ഗർത്തങ്ങൾ. തലകറണ്ടിതാഴെ വീഴും അതുപോലെ പേടി തോന്നുന്ന ദൃശ്യങ്ങൾ. ഇടനാഴികൾ കൊത്തിയെടു ത്തു ആഴങ്ങളിലേക്കുള്ള കൽഭിത്തികളിൽ,സാധാരണ പ്രകാശം ചൊരിഞ്ഞ സാധാരണ ബൾബുകൾ ഇട്ടു.കോണി ഇറങ്ങിയാൽ നീണ്ട ഹാൾ, ഇടുങ്ങിയ വഴികൾ കിടപ്പറയ്ക്കു സമാന മായത് ! കൊടും തണുപ്പും ഇരുട്ടും!

ചില സ്ഥലത്ത് മേൽക്കൂര ഇറങ്ങി വരുന്നതുപോലെയും ചില സ്ഥലത്ത് ആകാശം മുട്ടുന്ന പോലേയും തോന്നും! ഭീകരാന്തരീക്ഷം. അരികത്തു കൂടി ദൂഗർഭ നദി ഒഴുകുന്നു വേറൊരു നദി, ആദ്യത്തെ നദിയോടു ചേർന്നൊഴുകുന്നു. സംഗമ സ്ഥാനം നനഞ്ഞുകുതിർന്ന് കുങ്കുമക്കല്ലിന്റെ മനോഹരമായ തിട്ട,അത്‌ നനവും വഴുക്കലും ഉള്ളതായിരുന്നു. വഴുക്കലുള്ള ഭാഗത്ത് കമ്പിയും കൈതനാരും ചേർന്നുള്ള ചവിട്ടികൾ വിരിച്ചിരിക്കുന്നു. സ്പടികം പോലുളള ജലം, കാനന സംഗീതoപോലെ ഒഴുകി പോകുന്നുണ്ട്. ഭയങ്കര തണുത്ത വെള്ളം . മന്ദഗതിയിൽ ഒഴുകുന്ന നദിയിൽ, മുകളിലെ പാറയിടുക്കിൽ നിന്നും വരുന്ന നദി ഒന്നിച്ചു ചേർന്നൊഴുകുന്നു. വെള്ളത്തിനങ്ങനെ തരoതിരിവൊന്നുമില്ല. എല്ലാ വെള്ളവും കൂടി ഒന്നിച്ചൊഴുകും

വർണ്ണനാതീതമായ ക്രിസ്റ്റലുകൾ കൂടിച്ചേർന്ന് തലയ്ക്കു മുകളിൽ ഒരലങ്കാരപ്പന്തലൊ
രുക്കിയിരിക്കു. തലയിൽ തട്ടാതിരിക്കാൻ തെന്നിമാറിനടക്കണം! സുതാര്യമായ ക്രിസ്റ്റലുകൾ! പഞ്ചവർ ണ്ണക്രിസ്റ്റലുകളിൽ നിന്നും വാർന്നു വരുന്ന മുത്തുഹാരങ്ങൾ, വളക്കോമ്പലുകൾപോലെ “പലയിഴ മാലകൾ “പിന്നെ “ശരറാന്തലുകൾ പോലെയും ഒരു മായക്കാഴ്ച !. വർണ്ണനാതീതം തന്നെ ഈ കാഴ്ചകൾ അഗാധമായഗുഹക്കുള്ളിലാണെന്നോർക്കണം. കാണാൻ ആയിരം കണ്ണുകൾ പോര !

അന്തി നേരത്തെ സൂര്യരശ്‌മി,വിടവിലൂടെ അരിച്ചിറങ്ങുന്നുണ്ട് തങ്കത്തിളക്കം !
എവിടെ നോക്കിയാലും ശില്‌പ സമുച്ചയം. പട്ടെന്ന് ഗൈഡ്, ലൈറ്റണച്ച് എല്ലാടവും ഘോരമായ അന്ധകാരം സൃഷ്ടിച്ചു. എല്ലാവരം ചേർന്നു നിന്നു. എവിടേയും ഇരുട്ടുമാത്രം! പെട്ടെന്ന് ദീപം തെളിഞ്ഞു. നോക്കിനില്ക്കെ താജ്മഹൽപോലെ വലത്തേ കോണിൽ നദി ഒഴുകുന്നു. പിന്നീടു വിളക്കു കെട്ടു വേറൊന്നു തെളിഞ്ഞു. വിദൂര കോണിൽ പരസഹസ്രം ചെരാതുകൾ തിളങ്ങുന്ന പോലെ അനന്തപുരം ! പലതരം ദീപാലങ്കാരങ്ങൾ മിന്നിമറിയപ്പെട്ടു.

“പിന്നീട് ഒരു കുറ്റൽ മുതലയും അതിന്റെ നഖത്തിലകപ്പെട്ട വലിയൊരു പല്ലിയും കാണായി. വേറൊരു സ്ഥലത്ത് ഒരു ദിനോസർ കരടിയുടെ മേൽചാടി വീണ രംഗം ഭയാനകം തന്നെ ! ഒരു വിളക്കു മാത്രം എരിയുന്ന വീടിന്റെ മുൻഭാഗം, ഒരു തൂണിനോടുചേർന്നു നില്ക്കുന്ന സ്ത്രീരൂപം പിന്നീട് ക്ഷേത്ര ഗോപുരം,ഒരു സിനഗോഗ്.ഇതെല്ലാം പ്രകൃതിയുടെ കരങ്ങളാണ്. അനേകലക്ഷങ്ങൾ കൊണ്ടാകാം ഈ അത്ഭുതക്കാഴ്ചകൾ രൂപാന്തരം പ്രാപിച്ചത്. മനുഷ്യർക്ക് കടന്നുചെല്ലാൻ പറ്റാത്ത വർണ്ണ പ്രപഞ്ചമായ ഗുഹകൾ എത്രമാത്രം ഉണ്ടാകുംഎന്ന് നമുക്ക് സങ്കല്പിക്കാൻ പോലുംപറ്റില്ല.

ഹിലാരിയും, വനാന്ദയും നദിയിലെ വെള്ളം ഭൂഗർഭത്തിലേക്ക് എവിടേയ്ക്കാണ് ഒഴുകുന്നതെന്ന് അറിയാൻ വേണ്ടി നടന്നു പോയപ്പോഴാണ് ഇങ്ങനെ ഒരു ഗുഹയെപ്പറ്റി അറിയാൻ സാധിച്ചതും അതൊരു ടൂറിസ്റ്റു കേന്ദ്രമാക്കിമാറ്റിയതുo! അവർ അത്രമാത്രം ധൈര്യശാലികളായിരിക്കണം. അല്ലെങ്കിൽ നദി ഭൂഗർഭത്തിലേക്കൊഴുകുന്നതു കണ്ട്എവിടേയ്ക്കാണ് പോകുന്നതെന്ന് നോക്കുമോ ?

അവസാനത്തെ ചിരാത്, കുന്നിന്റെ പള്ളിയിൽ ഒരു ചെറുകുടിലിന്റെ മുറ്റത്ത് കല്ലിൽ ചാരിവച്ച അമ്പും വില്ലും എരിയുകയും, അണയുകയും ചെയ്യുന്നുണ്ട്. 55 മീറ്റർ നീളവും 30 മീറ്റർ വീതിയും 20 മീറ്റർ ഉയരമുള്ളതാണ് ഈ ഗുഹ. പ്രധാന നദി ഈ തളത്തിന്റെ മൂലയിലേയ്ക്കാണ് ഒഴുകിയെത്തുന്നത്!

” ഡ്രൈവാലിയിലെ ലിറ്റിൽ മൗണ്ടൻ ”
എന്ന ഉപരിതല പരുവിൽ നിന്നാണ് ആദി ഇന്ത്യക്കാർക്കു ശേഷം വനം വെട്ടുകാർ ചൂട്ടുകത്തിച്ച് ഇതിനകത്തു നോക്കിയെന്നാണ് പറയപ്പെടുന്നത്. പ്രവേശന സ്ഥലത്താണ് അമ്പും വില്ലും.

അതിനുള്ളിൽ നിഗൂഢതകൾ ഏറെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ, പ്രകൃതിയെ നിലനിർത്തിക്കൊണ്ടാണ് ഇതിന്റെ രൂപകല്പന. ഇതു പോയികാണാനുള്ള ഭാഗ്യമില്ലെങ്കിലും വായിച്ച് ഞാനും ആ, ഗുഹയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കണ്ട് മനസ്സും, ശരീരവുംഏതോ അത്ഭുതലോകത്ത് ചെന്നതുപോലെ തോന്നി.

നമ്മൾ അറിയാതെ പോകുന്ന എന്തൊക്കെ രഹസ്യ സങ്കേതങ്ങളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. എല്ലാത്തിനും അതിന്റെതായ കാരണങ്ങളും ഉണ്ടാകും നമ്മൾപ്രകൃതിയെ കുത്തി നോവിക്കാതിരുന്നാൽ മതി അല്ലെങ്കിൽ പ്രതികാരദാഹിയായ് തീരുമെന്നതിന് ഒരു സംശവുംവേണ്ട.

സതിസുധാകരൻ പൊന്നുരുന്നി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments