സിനിമ ഒരു സംവിധായകന്റെ സ്വപ്‌നമാണ്. ജനപ്രിയസിനിമയുടെ അമരക്കാരന്‍.
ഐ വി ശശി എന്നറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ്റെ ഓർമ്മകളിലൂടെ…
ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ എന്നും മുന്നിൽതന്നെയായിരുന്നു അദേഹം.ഹിറ്റുകളുടെ സംവിധായകനായിരുന്നു ഐ.വി ശശി. നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തതില്‍ ഭുരിഭാഗവും സൂപ്പര്‍ഹിറ്റുകളായി.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.
എ.ബിരാജിന്റെ ‘കളിയല്ല കല്ല്യാണം’ എന്ന സിനിമയില്‍ കലാ സംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി ധാരാളം സിനിമകളിൽ പ്രവര്‍ത്തിച്ചു.
പിന്നീട് മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളായ് തീർന്നു ഐ.വി ശശി. ഉത്സവം എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയുടെ നടപ്പു വഴികളെ നിരാകരിച്ചു കൊണ്ടായിരുന്നു തുടക്കം..തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയര്‍ ഗ്രാഫുയര്‍ന്നത് ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു
പലരും പ ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം ചെയ്തു. ‘അവളുടെ രാവുകള്‍’ എന്ന ചിത്രം തന്നെ അതിന് ഉദാഹരണമാണ്. ഇത് ഐ.വി ശശിയെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തി. സിനിമയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഐ.വി ശശിയുടെ വലിയ സംഭാവനയുണ്ട്.സൂപ്പര്‍ താരങ്ങളുടെ ആധിപത്യമില്ലാതിരുന്ന കാലഘട്ടത്തില്‍ ഐ.വി. ശശിയുടെ സിനിമ കാണാന്‍ മാത്രം ആളുകള്‍ തിയേറ്ററില്‍ ക്യൂ നിന്നത് അദ്ദേഹത്തിന്റെ സംവിധാന മികവുകൊണ്ട് മാത്രമാണ്.
പൊതുവേദികളില്‍ മിതഭാഷിയായി കടന്നു വരുകയും എന്നാൽ കലയിലൂടെ ഇത്രയും സംസാരിച്ച മറ്റൊരു കലാകാരനെ നമുക്ക് വേറെ കണ്ടെത്താന്‍ കഴിയില്ല. ‘അവളുടെ രാവുകളി’ലും ‘ഇണ’യിലും ‘മൃഗയ’യിലുമെല്ലാം കാലം അവഗണിച്ച മനുഷ്യരുടെ മുഖവും മനസ്സും തിരഞ്ഞുപിടിച്ച് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്തിനേറെ പറയുന്നു, വില്ലന്‍ വേഷങ്ങളില്‍ വേരുറച്ച ഉമ്മറിനെ തന്റെ ആദ്യചിത്രത്തിലെ നായകനാക്കിയതും മലയാള സിനിമയിലെ അലിഖിത നിയമങ്ങളെയെല്ലാം അദ്ദേഹം കാറ്റില്‍ പറത്തിയായിരുന്നു.
ദേവാസുരം, വർണ്ണപകിട്ട്, ആൾക്കൂട്ടത്തിൽ തനിയെ, മൃഗയാ, ആയിരം മേനി, അങ്ങാടി, ഇൻസ്പെക്റ്റർ ബൽറാം, കാണാമറയത്ത്, മീൻ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതു മാത്രം .. ഹിന്ദി, തമിഴ്, തെലുഗ് ഉൾപ്പടെ നൂറ്റമ്പതോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളായിട്ടുണ്ട് …
ഒക്ടോബർ 24-ന് തന്റെ 69-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. ഒരിക്കലും മായാത്ത ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം …