സ്നേഹ സന്ദേശം
💚💚💚💚💚💚
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
🌺 “ജീവിതത്തെപ്പറ്റി വളരെ ലളിതമായ വീക്ഷണമാണ് എനിക്കുള്ളത്. അത് ഇങ്ങനെയാണ്. നിങ്ങളുടെ മിഴികൾ തുറന്നു പിടിക്കുക. എന്നിട്ട് ധൈര്യപൂർവ്വം മുന്നോട്ട് പോകുക.”🌺
– സർ ലോറൻസ് ലിവർ
ലളിതമായതെല്ലാം എന്നും സുന്ദരമാണ്. അത് വസ്ത്രധാരണമായാലും ജീവിതമായാലും സുന്ദരം തന്നെ..!
ജീവിതത്തെപ്പറ്റി സർ ലോറൻസ് ലിവർ ലളിതമായ ഒരു വീക്ഷണം നൽകുന്നു.
☘️”മിഴികൾ തുറന്നു പിടിക്കുക.. എന്നിട്ട് ധൈര്യപൂർവ്വം മുമ്പോട്ട് പോകുക”☘️
മാതാവിൻ്റെ ഉദരമാകുന്ന ഇരുട്ടറയിൽ നിന്നും ആരംഭിച്ച് മറ്റൊരു ഇരുട്ടറയിലേക്ക് നാം മെല്ലെ നടന്നടുക്കുന്നു…
“Life is a journey from womb to tomb”
ഓരോ നിമിഷവും കൊഴിഞ്ഞു പോകുമ്പോൾ നാം നമുക്കായ് കാത്തിരിക്കുന്ന ഇരുട്ടറയോട് അല്പം കൂടെ അടുക്കുന്നു.
🍁വനവാസകാലത്ത് ചോദ്യങ്ങളാൽ പരീക്ഷിക്കപ്പെട്ടപ്പോൾ ലോകത്തിലെ അത്ഭുതമെന്തെന്ന ചോദ്യത്തിന് പഞ്ചപാണ്ഡവരിൽ യുധിഷ്ഠിരൻ നൽകിയ ഉത്തരം..
ചുറ്റുമുള്ളവർ ഓരോ ദിവസവും മരിച്ചുവീഴുമ്പോൾ ഇതൊന്നും
‘ തന്നെ’ ബാധിക്കുന്നതല്ല എന്ന ചിന്തയാൽ കഴിയുന്ന മനുഷ്യൻ തന്നെയാണ് ഏറ്റവും വലിയ അത്ഭുതം.. എന്നാണ്.🍁
☘️”സദ്യ നടക്കുന്ന വീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപം നടക്കുന്ന വീട്ടില്‍ പോകുന്നതാണ്. സര്‍വ്വരുടേയും അന്ത്യം ഇതാണെന്ന് ജീവിച്ചിരിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളും.☘️
എന്ന് വിശുദ്ധ ബൈബിൾ ഓർമ്മിപ്പിക്കുന്നു.
സഹജീവിയുടെ ദു:ഖത്തിൽ പങ്കുചേരുക. ഒപ്പം അഹന്തയുള്ള മനസ്സിനെ ഒരോർമ്മപ്പെടുത്തലിനും ഈ സന്ദർശനം മുഖാന്തിരമാവും എന്നതല്ലാതെ
മറ്റൊന്നുമല്ല…ഈ വചനം ബോധ്യപ്പെടുത്തുന്നത്.
“മുമ്പോട്ടു വഴികൾ ദുരിതപൂർണ്ണമോ
ഹർഷമേകുന്നതോ ഏതുമാവട്ടെ..
☘️പ്രകാശമുള്ള പാതയെങ്കിൽ സന്തോഷപൂർവ്വം മുമ്പോട്ട്..
ഇരുളടഞ്ഞ വഴികളെങ്കിൽ ഭീതിയോടെ കണ്ണടച്ച് നിൽക്കാതെ..
മിഴിതുറന്ന് ധൈര്യപൂർവ്വം തന്നെ മുമ്പോട്ട്..☘️
ഏവർക്കും ശുഭദിനാശംസകൾ
നേരുന്നു
🙏💚
ബൈജു തെക്കുംപുറത്ത്✍