Logo Below Image
Wednesday, April 2, 2025
Logo Below Image
Homeനാട്ടുവാർത്തഓർമ്മപ്പൂക്കൾ സംഘടിപ്പിച്ചു

ഓർമ്മപ്പൂക്കൾ സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിച്ചു.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ഓർമ്മപ്പൂക്കൾവേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ” ഡോ. ജിതേഷ്ജി ഓർമ്മപ്പൂക്കൾ ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു.

ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ,പ്രതാപചന്ദ്രൻ, കവിയൂർ രേണുക , അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ്, ഗാന്ധിമതി ബാലൻ , കെ.കെ ഹരിദാസ് , കോന്നിയൂർ ഭാസ് , പി . അയ്യനേത്ത് , കവിയൂർ പൊന്നമ്മ , ഇ.കെ ശിവറാം , പുല്ലംപള്ളിൽ പി.വി. എബ്രഹാം, പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള , എം.ജി. ഗോപിനാഥ് , നിസാംറാവുത്തർ എന്നിവരെയാണ് അനുസ്മരിച്ചത് .

അഡ്വ ഓമല്ലൂർ ശങ്കരൻ , മാലേത്ത് സരളാദേവി ,പി.ബി. ഹർഷകുമാർ , റോബിൻ പീറ്റർ ,കൈലാസ് എസ് , ജോൺസൻ വിളവിനാൽ , കെ. ജി. വാസുദേവൻ, അജിത്കുമാർ ആർ , കടമ്മനിട്ട കരുണാകരൻ, സുനിൽ മാമൻ കൊട്ടുപള്ളിൽ , ഹരി ഇലന്തൂർ , വിനോദ് ഇളകൊള്ളൂർ , ടി.എ പാലമൂട് , പി.എസ്. രാജേന്ദ്രപ്രസാദ് ,കെ . അനിൽകുമാർ , ബിജേഷ് വർഗ്ഗീസ് , ജി പൊന്നമ്മ , കീർത്തി നായർ, ജോജു ജോർജ്ജ് തോമസ്, ബിനോയ്‌ മലയാലപ്പുഴ ,മഞ്ജു ബിനോയ്, സിനു സാമുവേൽ, ദീപു എ.ജി എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments