Saturday, December 21, 2024
Homeനാട്ടുവാർത്തമണ്ഡല മകരവിളക്ക് മഹോത്സവം : കല്ലേലിക്കാവില്‍ മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം

മണ്ഡല മകരവിളക്ക് മഹോത്സവം : കല്ലേലിക്കാവില്‍ മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം

കോന്നി :മണ്ഡല മകരവിളക്ക്‌ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 999 മല വില്ലന്മാര്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . ഏഴര വെളുപ്പിനെ മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂലം സമര്‍പ്പിച്ചു . തുടര്‍ന്ന് മണ്ഡലകാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് ഊരാളി ദേശം വിളിച്ചുണര്‍ത്തി തുടര്‍ന്ന് നവ ധാന്യം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിച്ചു . തേന്‍ ,കരിക്ക് ,ചന്ദനം , പാല്‍ , തൈര് , പനിനീര്‍ , മഞ്ഞള്‍ , ഭസ്മം , നെയ്യ് എന്നിവ കൊണ്ട് അഭിഷേകം നടത്തി .

ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും മാനവ കുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി . വാനര ഊട്ടും മീനൂട്ടും നല്‍കി പ്രകൃതിയെ ഉണര്‍ത്തിച്ചു . തുടര്‍ന്ന് മലക്കൊടിയ്ക്കും മല വില്ലിനും പൂജ നല്‍കി .തുടര്‍ന്ന് കല്ലേലി അപ്പൂപ്പന്‍ കല്ലേലി അമ്മൂമ്മ പൂജ നടത്തി മണ്ഡലകാല ദീപം പകര്‍ന്നു . നിത്യ അന്നദാനം സമര്‍പ്പിച്ചു .

ദേശങ്ങള്‍ താണ്ടി എത്തുന്ന അയ്യപ്പന്മാര്‍ക്ക് കെട്ടുകള്‍ ഇളച്ചു വെക്കാന്‍ ഉള്ള മണ്ഡപം ഉദ്ഘാടനം ചെയ്തു . മണ്ഡലകാലത്തെ വരവ് അറിയിച്ചു 41 തൃപ്പടികളില്‍ വറപ്പൊടിയും മുള അരിയും കാര്‍ഷിക വിളകളും നേദിച്ച് തൃപ്പടി പൂജ സമര്‍പ്പിച്ചു .തുടര്‍ന്ന് സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ടി അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് സമര്‍പ്പിച്ചു . മകരവിളക്ക് വരെ 41 തൃപ്പടി പൂജ നടക്കും . പൂജകള്‍ക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments