Monday, December 23, 2024
Homeകേരളംവിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി നോളജ് ഇക്കോണമി മിഷന്‍ വോളന്റിയര്‍ പരിശീലനം ആരംഭിച്ചു

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി നോളജ് ഇക്കോണമി മിഷന്‍ വോളന്റിയര്‍ പരിശീലനം ആരംഭിച്ചു

പത്തനംതിട്ട —പത്തനംതിട്ട ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വൈജ്ഞാനിക തൊഴില്‍ രംഗത്ത് അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതി. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി പത്തനംതിട്ട ജില്ലയില്‍ ജോലിക്ക് വേണ്ടി നോളജ് മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി – ഉറപ്പാണ് തൊഴില്‍.

വിദേശത്തും നാട്ടിലുമുള്ള തൊഴില്‍ദാതാക്കളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ കണ്ടെത്തി ആവശ്യമായ നൈപുണി പരിശീലനം നല്‍കി തൊഴിലന്വേഷകരെ ജോലിയിലേക്കെത്തിക്കുന്നു .ആദ്യഘട്ടത്തില്‍ 5000 തൊഴിലവസരങ്ങള്‍ നോളജ് മിഷന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട് . കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. നിലവില്‍ 50,000 തൊഴിലന്വേഷകരാണ് പത്തനംതിട്ട ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡി ഡബ്ല്യൂ എം എസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഇതിന് തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടു ജോബ് സ്റ്റേഷനുകള്‍ ആരംഭിക്കും. ജോബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായോ ജോബ് സ്റ്റേഷനുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
പദ്ധതിയെ കുറിച്ചും ജോബ്സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും അറിയുന്നതിനായി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇ- റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ , വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി പരിശീലന പരിപാടി പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യ അവതരണം നടത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജ് ഡോ. വി മധുസൂദനന്‍, ട്രെയിനിംഗ് , റിക്രൂട്ട് , ഡിപ്ലോയ് പ്രോഗ്രാമിനെ കുറിച്ച് ജനറല്‍ മാനേജര്‍ പി എം റിയാസും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജ്, റാണി ആര്‍ നായര്‍, ദീപ്തി സി ജെ , സുമാ ദേവി, അലീമ ആസിഫ് , നീതു സത്യന്‍, സുമി എം എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments