കോട്ടയ്ക്കൽ.– കൃത്യമായ സുരക്ഷ ഒരുക്കാതെയാണ് അധികൃതർ പോളിങ്
ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥർ. ജില്ലയിലെ വിവിധ പോളിങ്സ്റ്റേഷനുകളിൽ ജോലി ചെയ്തവർക്കു വോട്ടുമഷിയിൽ നിന്നു കൈവിരലുകൾക്കു പൊള്ളലേറ്റതായി ഇവർ പറയുന്നു.
ചെറിയ സ്റ്റിക്കാണ് മഷി വോട്ടറുടെ കൈവിരലുകളിൽ അടയാളപ്പെടുത്താനായി ഉദ്യോഗസ്ഥർക്കു അനുവദിച്ചത്. ഇക്കാരണത്താൽ കൈകളിൽ മൊത്തം മഷിയാകുന്ന അവസ്ഥയാണ്. മഷി പുരട്ടാൻ നിയോഗിച്ച ഉദ്യോഗസ്ഥന് അധിക ജോലിഭാരവുമുണ്ട്. ഒരു ബൂത്തിൽ 1,500 വരെ വോട്ടർമാരുണ്ട്. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാവശ്യമായ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പല ഉദ്യോഗസ്ഥരുടെയും വിരലുകളിൽ മുറിവേറ്റിട്ടുണ്ട്. വിരലിന്റെ അഗ്രഭാഗത്തെ തൊലി അടർന്നുപോയി. മഷി തെറിച്ചതിനാൽ മുഖത്തും കഴുത്തിലുമെല്ലാം പൊള്ളലേറ്റു. പോളിങ് മുടങ്ങാതിരിക്കാനാണ് ഇതുകാര്യമാക്കാതെ ജോലി ചെയ്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
– – – – – – – – –