വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 120 കടന്നു . മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്.ഇതുവരെ
ആകെ 102 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. (മേപ്പാടിയിൽ 69, നിലമ്പൂരിൽ 33). ഇനിയുള്ള മൃതദേഹങ്ങളും രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം ചെയ്യും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു .
ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്