തിരുവനന്തപുരം :- തിരുവനന്തപുരത്ത് കൈമനത്തു കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്.
ബന്ധുവാണ് ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷീജ സജികുമാർ എന്ന സുഹൃത്തുമായാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരുമായുള്ള ബന്ധത്തിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം.