Friday, December 27, 2024
Homeകേരളംപത്തനംതിട്ട വിദ്യാഭ്യാസ ജില്ല: കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍:മാര്‍ച്ച് 23 മുതല്‍ 30 വരെ

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല: കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍:മാര്‍ച്ച് 23 മുതല്‍ 30 വരെ

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ മാര്‍ച്ച് 23 മുതല്‍ 30 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.

ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം.

കാറ്റഗറി ഒന്ന് – രെജി. നം 124926 – 175830 – മാര്‍ച്ച് 23
കാറ്റഗറി നാല് – രെജി. നം 164143 – 167329 – മാര്‍ച്ച് 23
കാറ്റഗറി രണ്ട് – രെജി. നം 138535 – 108487 – മാര്‍ച്ച് 26
കാറ്റഗറി രണ്ട് – രെജി. നം 108488 – 176414 – മാര്‍ച്ച് 27
കാറ്റഗറി മൂന്ന് – രെജി. നം 158374 – 179684 – മാര്‍ച്ച് 30
ഫോണ്‍ : 0468 2222229

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍

2023 ഡിസംബര്‍ 29, 30 തീയതികളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി ഒന്നിന് മാര്‍ച്ച് 21 നും കാറ്റഗറി രണ്ടിന് 22 നും കാറ്റഗറി മൂന്നിനും നാലിനും 23 നും രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കെടെറ്റ് പരീക്ഷ മാര്‍ക്കിളവോടുകൂടി പാസായവര്‍ ഇളവിനനുസൃതമായ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ബിഎഡ്, ടിടിസി പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം വേരിഫിക്കേഷന് ഹാജരായാല്‍ മതി.
ഫോണ്‍ :0469 2601349.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments