Logo Below Image
Thursday, July 24, 2025
Logo Below Image
Homeഇന്ത്യവിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയെയും രണ്ട് പെൺമക്കളെയും ഗോകർണയിലെ രാമതീർത്ഥ ഗുഹയിൽ നിന്ന് പോലീസ്...

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയെയും രണ്ട് പെൺമക്കളെയും ഗോകർണയിലെ രാമതീർത്ഥ ഗുഹയിൽ നിന്ന് പോലീസ് കണ്ടെത്തി

കർണാടക: വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങുകയായിരുന്ന നീന കുട്ടിന എന്ന റഷ്യൻ യുവതിയെയും രണ്ട് പെൺമക്കളെയും ഗോകർണയിലെ ഒരു ഗുഹയിൽ താമസിക്കുന്ന നിലയിൽ കണ്ടെത്തിയ ഇവരെ ഗോകർണ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

വിസ കാലാവധി കഴിഞ്ഞിട്ടും റഷ്യൻ യുവതി ഇന്ത്യയിൽ തങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവരെയും മക്കളെയും കണ്ടെത്താനുള്ള തിരച്ചിലിനൊടുവിൽ ഗോകർണയിലെ രാമതീർത്ഥ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഒരു ഗുഹയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

വിസ കാലാവധി 2017ൽ അവസാനിച്ചിട്ടും ഇവർ അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്നു എന്നാണ് വിവരം. നീനയുടെ കുട്ടികൾ ഇന്ത്യയിൽ ജനിച്ചവരാണ് എന്നാൽ. ഇത്രയും അപകടകരവും വിദൂരവുമായ ഒരു പ്രദേശത്ത് ഇവരെ കണ്ടെത്തിയത് പോലീസുകാരെ ഒന്നടക്കം തന്നെ അത്ഭുതപ്പെടുത്തി. ധ്യാനത്തിനായി കർണാടകയിൽ എത്തിയതായും ശ്രീരാമന്റെ ഒരു വിഗ്രഹത്തെ ആരാധിച്ചതായും യുവതി പോലീസിനോട് പറഞ്ഞു.

2017ൽ ഒരു ടൂറിസ്റ്റ് വിസയിലാണ് നാല്പതുകാരിയായ ഈ യുവതി ഇന്ത്യയിലെത്തിയത്. കർണാടകയിൽ പ്രവേശിക്കുന്നതിന് നാല് ദിവസം മുമ്പ് ഗോവയിലായിരുന്നു താമസമെന്നും അവർ പറഞ്ഞു. രാമതീർത്ഥ കുന്നിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗോകർണ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീധർ എസ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഗുഹയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധിച്ചത്.

തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനിനൊടുവിലാണ് യുവതിയെയും മക്കളെയും കണ്ടെത്തുന്നത്. എന്നാൽ യുവതി തിരഞ്ഞെടുത്ത ഈ ധ്യാനസ്ഥലം പലരുടെയും സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. പാമ്പുകളും മറ്റ് വിഷജീവികളും വസിക്കുന്ന, മണ്ണിടിച്ചിലിന് സാധ്യതയുള്ള അതീവ അപകടകരമായ പ്രദേശമാണ് രാമതീർത്ഥ കുന്ന്. ഇത്തരം ഒരിടത്ത് ചെറിയ കുട്ടികളുമായി താമസിച്ചത് അധികൃതരെ ഏറെ ആശങ്കയിലാഴ്ത്തി.

പോലീസും വനംവകുപ്പ് ജീവനക്കാരും ചേർന്ന് ഗുഹയിൽ നടത്തിയ പരിശോധനയിൽ നീനയുടെ പാസ്‌പോർട്ടും വിസയും കണ്ടെത്തി. അതിൽ 2017 ഏപ്രിൽ 17നാണ് വിസയുടെ കാലാവധി അവസാനിച്ചത് എന്ന് രേഖപ്പെടുത്തിയിരുന്നു. ഏകദേശം എട്ട് വർഷത്തോളമായി നീന അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാകുന്നത്.

നിലവിൽ നീനയെയും പെൺമക്കളെയും താൽക്കാലികമായി ഒരു വനിതാ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി പോലീസ് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നത് ഗുരുതരമായ കുറ്റമാണ്. വിസ കാലാവധി കഴിഞ്ഞ വിദേശികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നത് പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ്. കൂടാതെ ഈ സംഭവം വിസ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചും വിദേശികളുടെ സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ