പാലക്കാട് :പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം.
ക്യൂ നിൽക്കുന്നവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്. ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.