പാലക്കാട് :- പാലക്കാട് മണ്ണാർക്കാട് പൊമ്പ്ര സ്വദേശി ജിതേഷ് എന്ന കുട്ടൻ, ഇയാളുടെ സഹായിയായ എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടിൽ സിറാജ്ജുദ്ദീൻ എന്നിവരാണ് പിടിയിലായത്. 4 ഗ്രാം എം ഡി എം എ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് പൊമ്പ്രയിൽ വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.