കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്കൂളിന്റെ വരാന്തയിൽ കുട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. അമ്മയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.