മലപ്പുറം വാളാഞ്ചേരിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ആൾത്താമസമില്ലാത്ത വീടിന്റെ പിറകുവശത്തെ വാട്ടർ ടാങ്കിൽ 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ടായിരുന്നു.
ആമയ്ക്ക് തീറ്റ കൊടുക്കാനെത്തിയ ജോലിക്കാരനാണ് മൃതദേഹം ആദ്യം കാണുന്നത്. യുവതിയെ മുമ്പെങ്ങും പ്രദേശത്ത് കണ്ടതായോർക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.