തിരുവനന്തപുരം —കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി . തനത് /വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം .
ഗ്രാമ പഞ്ചായത്തുകള്‍ക്ക് 31/03/2024 വരെ 6 ലക്ഷം രൂപയും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെ 12 ലക്ഷം രൂപയും വിനിയോഗിക്കാം . മുനിസിപ്പാലിറ്റികള്‍ക്ക് തുടക്കം 12 ലക്ഷവും തുടര്‍ന്ന് 17 ലക്ഷവും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് ആദ്യം 17 ലക്ഷം തുടര്‍ന്ന് 2൨൨ ലക്ഷവും വിനിയോഗിക്കാം .
കുടിവെള്ള ക്ഷാമം അതി രൂക്ഷമായ പ്രദേശങ്ങളില്‍ മാത്രമാണ് വെള്ളം വിതരണം ചെയ്യേണ്ടത് . കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജി പി എസ് സംവിധാനം വേണം .