Monday, December 23, 2024
Homeകേരളംകേരളത്തിലും ലൈറ്റ് ഹൗസ് ടൂറിസത്തിന് അനന്ത സാധ്യത : ചർച്ച നടത്തും

കേരളത്തിലും ലൈറ്റ് ഹൗസ് ടൂറിസത്തിന് അനന്ത സാധ്യത : ചർച്ച നടത്തും

ലൈറ്റ് ഹൗസ് ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിട്ട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനാവാൾ മേഖലയിലെ പങ്കാളികളുമായി ചർച്ച നടത്തും. നാളെ (ജൂലൈ 11 ) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വിഴിഞ്ഞം ലൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് സഹമന്ത്രി ശ്രീ ശാന്തനു ഠാക്കൂറും പങ്കെടുക്കും.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസ് ആൻഡ് ലൈറ്റ്‌ഷിപ്പിന്റെ ടൂറിസം വികസനത്തിനായി അടുത്തിടെ വിഴിഞ്ഞം ലൈറ്റ് ഹൗസ് പുനരുദ്ധാരണം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments