Wednesday, February 11, 2026
Homeകേരളംപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 സെപ്തംബർ 19-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

പീഡനത്തിനിരയായ അതിജീവിതയുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷക്കീർ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.

കൊലപാതകശ്രമം, പോക്സോ, കഞ്ചാവ് കേസുകളിൽ പ്രതിയായ ഷെക്കീർ പാലക്കാട് ജില്ലയിലെ അഗളി നരസിംഹമുക്ക് ഊരിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർക്ക് രഹസ്യവിവരത്തിൻ്റെ
അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അഗളിയിൽ എത്തി പ്രതി താമസിക്കുന്ന വീട് വളഞ്ഞു. പോലീസിനെ കണ്ടപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com