Logo Below Image
Sunday, June 29, 2025
Logo Below Image
Homeകേരളംസൈക്കിളിൽ പോകവെ അപകടം; കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.

സൈക്കിളിൽ പോകവെ അപകടം; കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.

അമ്പലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് . അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം.

ബസ് നിയന്ത്രണം വിട്ട് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ നെടുമ്പ്രം വിജയ വിലാസം വീട്ടിൽ കാർത്തിക്ക് (14), നെടുമ്പ്രം കുറ്റൂർ വീട്ടിൽ ദേവജിത്ത് സന്തോഷ് (15 ), നെടുമ്പ്രം മാന്തു വാതിൽ വീട്ടിൽ ആശിഷ് (14) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ