കൊച്ചി – ധനുഷ്കോടി ദേശീയപാത 85 ലാണ് മൂന്നാർ, ദേവികുളത്തിനും ഗ്യാപ്പ് റോഡിനും ഇടയിലുള്ള ടോൾപ്ലാസ നിർമ്മിച്ചിരിക്കുന്നത് ‘
ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവിന് അനുമതി ലേലത്തിൽ പിടിച്ചിട്ടുള്ളത് .
ദേശീയപാതയിൽപ്പെട്ട മൂന്നാർ ബോഡിമിട്ട് ഭാഗത്തെ 41.78 കിലോമീറ്റർ ആണ് 371.83 കോടി രൂപ ചെലവിട്ട് പുതുക്കി പണിയുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളും റോഡ് നിർമ്മാണത്തെ തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് എടുത്ത് ഇതുവരെ സഞ്ചരിക്കുവാൻ അനുമതിയുണ്ട്
ടോൾ നിരക്കുകൾ
കാർ ജീപ്പ് ,മറ്റ് ചെറുവാഹനങ്ങൾ :
ഒരു വശത്തേക്ക് 35 രൂപ, ഇരുവശങ്ങളിലേക്കും 55 രൂപ, പ്രതിമാസം ഇരുവശങ്ങളിലേക്കും
50 യാത്രകൾക്ക് 1225 രൂപ
മിനി ബസ് :
ഒരു വശത്തേക്ക് 60 രൂപ ഇരുവശങ്ങളിലേക്കും 90 രൂപ പ്രതിമാസം 1980 രൂപ
ബസ് ,ട്രക്ക് :
ഒരു വശത്തേക്ക് 125 രൂപ ഇരുവശങ്ങളിലേക്കും 185 രൂപ
പ്രതിമാസം 4150 രൂപ
ഭാരവാഹനങ്ങൾക്ക്:
ഒരു വശത്തേക്ക് 195 രൂപ ഇരുവശങ്ങളിലേക്കും 295 രൂപ പ്രതിമാസം 6505 രൂപ
ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾക്ക്:
ഒരു വശത്തേക്ക് 240 രൂപ ഇരുവശങ്ങളിലേക്കും 355
പ്രതിമാസം 7920 രൂപ .