Saturday, October 5, 2024
Homeകേരളംഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; കടുത്ത നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; കടുത്ത നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ദേശീയ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്നും മൊഴിയെടുത്തു.

ഇനിയും കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാവുന്നതാണ്. ഉടനെ തന്നെ സന്ദര്‍ശനം ഉണ്ടാകുമെന്നും ദേശീയ വനിത കമ്മിഷന്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് കമ്മീഷന്‍ ആരോപിക്കുന്നു.

അതേസമയം ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവ സ്വഭാവമുള്ളതെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments