Wednesday, October 9, 2024
Homeകേരളംനവോദയയിൽ ആറാം ക്ലാസ് പ്രവേശനം: അപേക്ഷ സെപ്റ്റംബർ 26 വരെ.

നവോദയയിൽ ആറാം ക്ലാസ് പ്രവേശനം: അപേക്ഷ സെപ്റ്റംബർ 26 വരെ.

ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കു ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു സ്കൂൾ വീതമുണ്ട്. വെബ്സൈറ്റ്: www.navodaya.gov.in.

പ്രത്യേകതകൾ.

6 മുതൽ 12 വരെ ക്ലാസുകളിലെ പഠനം സിബിഎസ്ഇ സിലബസനുസരിച്ച്. 8 വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിലെവിടെയെങ്കിലുമുള്ള സ്കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരും. സ്കൂൾ ക്യാംപസിൽ താമസിച്ചു പഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസുകളിലെ കുട്ടികൾ മാത്രം 600 രൂപ പ്രതിമാസഫീസ് നൽകിയാൽ മതി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ട. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കു നിരക്കിൽ മാറ്റമുണ്ട്.

പ്രവേശനം ആർക്ക്.

സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അവസരം. 2013 മേയ് ഒന്നിനും 2015 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം. ആർക്കും പ്രായത്തിൽ ഇളവില്ല. അപേക്ഷിക്കുന്ന ജില്ലയിൽ, അംഗീകൃത സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു മാത്രമാണ് പ്രവേശനയോഗ്യത. അപേക്ഷാഫീസില്ല. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോം www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.

∙ ഒരു സ്കൂളിൽ 80 സീറ്റുകളിലാണു പ്രവേശനം.
മൂന്നിലൊന്നു സീറ്റുകൾ പെൺകുട്ടികൾക്ക്. എസ്‌സി/എസ്ടി സംവരണം ജില്ലയിലെ ജനസംഖ്യാനുപാതികമായി.
നിയമാനുസൃത ഒബിസി/ഭിന്നശേഷി സംവരണമുണ്ട്.
∙ 75% സീറ്റ് ഗ്രാമീണ വിദ്യാർഥികൾക്ക്. 3, 4, 5 ക്ലാസുകളിൽഗ്രാമപ്രദേശങ്ങളിൽ പഠിച്ചവരെ മാത്രമാണ് ഈ ക്വാട്ടയിലേക്കു പരിഗണിക്കുക. ഈ ക്ലാസുകളിൽ ഒരു ദിവസം എങ്കിലും നഗരപ്രദേശങ്ങളിൽ ‌‌ പഠിച്ചിട്ടുണ്ടെങ്കിൽ അർഹതയില്ല.
∙ ബാക്കിയുള്ള 25% സീറ്റിലേക്ക് നഗരപ്രദേശക്കാരോടൊപ്പം ഗ്രാമീണരെയും പരിഗണിക്കും.

2025 ജനുവരി 18നു രാവിലെ 11.30നു നടത്തുന്ന ഒഎംആർ ടെസ്റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌ഷൻ. 2 മണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ 80 ചോദ്യങ്ങളുണ്ടാകും. ആകെ 100 മാർക്ക്. നെഗറ്റീവ് മാർക്കില്ല. 5–ാം ക്ലാസിൽ പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. കേരളത്തിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, കന്ന‍ഡ ഭാഷകളിൽ ചോദ്യങ്ങൾ കിട്ടും. താൽപര്യമുള്ള ഭാഷ അപേക്ഷയിൽ കാണിക്കണം. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. പഴയ ചോദ്യപ്പേപ്പറുകൾ വെബ്സൈറ്റിലുണ്ട്.

പരീക്ഷാഘടന.

∙ മാനസികശേഷി– 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
∙ അരിത്‌മെറ്റിക്– 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
∙ ഭാഷ – 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്

പ്രവേശനം ഇങ്ങനെ.

പ്രവേശനം ഇങ്ങനെ 2025 ജനുവരി 18നു രാവിലെ 11.30നു നടത്തുന്ന ഒഎംആർ ടെസ്റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌ഷൻ. 2 മണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ 80 ചോദ്യങ്ങളുണ്ടാകും. ആകെ 100 മാർക്ക്. നെഗറ്റീവ് മാർക്കില്ല. നെഗറ്റീവ് മാർക്കില്ല. കുട്ടി 5–ാം ക്ലാസിൽ പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. കേരളത്തിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, കന്ന‍ഡ ഭാഷകളിൽ ചോദ്യങ്ങൾ കിട്ടും. താൽപര്യമുള്ള ഭാഷ അപേക്ഷയിൽ കാണിക്കണം. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. മുൻപരീക്ഷകളിലെ ചോദ്യങ്ങൾ ഉപയോഗിച്ചു പരിശീലിക്കുന്നതു നന്ന്. മാനസികശേഷി– 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ് അരിത്‌മെറ്റിക്– 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ് ഭാഷ – 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്.

27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 658 വിദ്യാലയങ്ങൾ നിലവിലുണ്ട്. കേരളത്തിൽ 14 ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു. ചെന്നിത്തല (ആലപ്പുഴ), നേരിയ മംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂർ), പെരിയ (കാസർകോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂർ (കോട്ട യം), വെൺകുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂർ (തൃശ്ശൂർ), ലക്കിടി (വയനാട്) എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

2024-25ൽ അഞ്ചാം ക്ലാസ് പരീക്ഷ ജയിക്കുകയും വേണം. നവോദയ പ്രവേശനപ രീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല.

യോഗ്യത.

അപേക്ഷാർഥികൾ പ്രവേശനം നേടുന്ന ജില്ലയിൽ താമസിക്കുന്നവരാക ണം. 2024-25 അധ്യയനവർഷത്തിൽ പൂർണമായും അതത് ജില്ലയിലെ സർക്കാർ/സർക്കാർ എയ്ഡഡ് അംഗീകൃത സ്കൂളിൽ, അല്ലെങ്കിൽ എൻ.ഐ.ഒ.എ സിന്റെ, ബി- സർട്ടിഫിക്കറ്റ് കോംപീ റ്റൻസി കോഴ്സിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments