Saturday, December 21, 2024
Homeകേരളംകണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം, വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി.

കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം, വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി.

കണ്ണൂര്‍: കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി.
കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര.

വഴിയാത്രക്കാരാണ് ഈ വീഡിയോ പകര്‍ത്തിയത്. ആൺകുട്ടികളും പെൺകുട്ടികളും സംഭവത്തിൽ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർ.ടി.ഒ. തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments