Friday, September 13, 2024
Homeകേരളംജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്.

ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്.

ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്. കേരളത്തിലെത്തിയ ഫെഡറൽ ഗവർമെന്റ് ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെയുമായി കൂടിക്കാഴ്ച നടത്തി.

മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ഇന്നലെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

RELATED ARTICLES

Most Popular

Recent Comments