Sunday, June 14, 2026
Homeകേരളംആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം; ടെലഫോൺ പോസ്റ്റും തകർന്നു.

ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം; ടെലഫോൺ പോസ്റ്റും തകർന്നു.

എറണാകുളം: കൂത്താട്ടുകുളം – പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്.കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.പാലാ റോഡിൽ മാരുതി കവലയ്ക്ക് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മതിലിന്റെ ഗേറ്റ് ഉൾപ്പെടുന്ന ഭാഗവും സമീപത്തു നിന്നിരുന്ന ടെലിഫോൺ പോസ്റ്റും അപകടത്തിൽ തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വഴുക്കലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com