Tuesday, January 7, 2025
Homeകേരളംസംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം...

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു, ജാഗ്രത.

തിരുവനന്തപുരം : കേരളം പനികിടക്കയിൽ.സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും.
പത്ത് ദിവസത്തിനിടെ 1075 ഡെങ്കികേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേർ മരിച്ചു. ജൂൺ 26ന് റിപ്പോർട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്.

തുടർച്ചയായ ദിവസങ്ങളിൽ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കിൽ, ഈ മാസം ഇതുവരെ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.അതിൽ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്ത്. കഴിഞ്ഞ മാസത്തേക്കാൾ മൂന്നരയിട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്. എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതൽ ഡെങ്കികേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടൽ. ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂർവ ശുചീകരണത്തിലെ വീഴ്ചകൾ, പകർച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ഒരാൾക്ക് രോഗം പിടിപ്പെട്ടാൽ വീട്ടിലെ മുഴുവൻ ആളുകൾക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.ആഘോഷവേളകളിലെ വെൽക്കം ഡ്രിങ്കുകളും ഹോട്ടലുകളിൽ നൽകുന്നശുദ്ധമല്ലാത്ത കുടിവെള്ളവും, മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുന്നതും ഒക്കെ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പലയിടത്തും ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഒരാളിൽ നിന്ന് കൂടുതാലുകളിലേക്ക് രോഗം പടരുന്നത് തടയുന്നതാണ് ലക്ഷ്യം. ഇതിനായി ഫീ‌ൽഡ് സർവേ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. അസുഖബാധിതർക്കൊപ്പവും, രോഗി സന്ദ‌ർശനത്തിനായുമൊക്കയുള്ള ആശുപത്രി സന്ദർശനങ്ങൾ നിയന്ത്രിക്കണം. നേരിയ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. രോഗികളുടെ എണ്ണം ഉയർന്നാലും, മരണനിരക്ക് ഉയരാതിരിക്കാനാണ് പ്രത്യേക ജാഗ്രത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments