Sunday, November 16, 2025
Homeകേരളംലുലു മാളിൽ വൻ തൊഴിൽ അവസരം.

ലുലു മാളിൽ വൻ തൊഴിൽ അവസരം.

ലുലു മാളില്‍ ജോലി നേടാന്‍ അവസരം; ഹെല്‍പ്പര്‍, മുതല്‍ സൂപ്പര്‍വൈസര്‍ വരെ നിരവധി ഒഴിവുകള്‍; ഈയവസരം പാഴാക്കല്ലേ…

കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഹെല്‍പ്പര്‍, ബുച്ചര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ടൈലര്‍, കാഷ്യര്‍, കുക്ക്, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍ എന്നിങ്ങനെ വിവിധ കാറ്റഗറികളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് കോട്ടയം ജില്ലയില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. കൂടുതല്‍ വിവരങ്ങള്‍ താഴെ,

തസ്തിക

ഹെല്‍പ്പര്‍/ പേക്കര്‍, ടൈലര്‍ (ജന്‍സ്/ ലേഡീസ്), ബുച്ചര്‍/ ഫിഷ് മോങ്കര്‍, BLSH ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, Commis/ Chef De Partie/ DCDP, റൈഡ് ഓപ്പറേറ്റര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍/ HVAC ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍, കാഷ്യര്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, സൂപ്പര്‍വൈസര്‍,  വിഷ്വല്‍ മര്‍ച്ചന്റൈസര്‍, സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ CCTV ഓപ്പറേറ്റര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍.

യോഗ്യത

1. ഹെല്‍പ്പര്‍/ പേക്കര്‍

എസ്എസ്എല്‍സി, പരിചയം ആവശ്യമില്ല. പ്രായപരിധി 30 വയസ്സ് മുതല്‍ 40 വയസ്സ് വരെ.

2. ടൈലര്‍ (ജന്‍സ്/ ലേഡീസ്)

പരമാവധി 40 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. ടൈലറിങ്ങില്‍ പരിചയം.

3. ബുച്ചര്‍/ ഫിഷ് മോങ്കര്‍

ഫിഷ് അല്ലെങ്കില്‍ ഇറച്ചി കട്ടിങ്ങില്‍ പരിചയം.

4. BLSH ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഏതെങ്കിലും ഡിഗ്രി. കോസ്‌മെറ്റിക്‌സ് ആന്‍ഡ് സുഗന്ധ ഉല്‍പ്പന്നങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള പരിചയം.

5. Commis/ Chef De Partie/ DCDP

(സൗത്ത്/ നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ ചൈനീസ്, അറബിക് കണ്‍ഫെക്ഷണര്‍, ബ്രോസ്റ്റ് മേക്കര്‍, ബേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍വിച്ച് മേക്കര്‍, പിസ്സ മേക്കര്‍, ജ്യൂസ് മേക്കര്‍, ബിരിയാണി സ്‌പെഷ്യലിസ്റ്റ്, ലോക്കല്‍ ട്രഡീഷണല്‍ സ്‌നാക്‌സ് മേക്കര്‍, Pastry) BHM അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പരിചയം.

6. റൈഡ് ഓപ്പറേറ്റര്‍

HSC/ ഡിപ്ലോമ, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ.

7. കാഷ്യര്‍

B.Com, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ.

8. സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍

പ്രായപരിധി 20 വയസ്സ് മുതല്‍ 25 വയസ്സ് വരെ. എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി.

9. വിഷ്വല്‍ മര്‍ച്ചന്റൈസര്‍

ഏതെങ്കിലും ഡിഗ്രി, ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെ പരിചയം.

10. സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ബികോം, ബന്ധപ്പെട്ട മേഖലയില്‍ ഒന്ന് മുതല്‍ 2 വര്‍ഷം വരെ പരിചയം.

11. മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍/ HVAC ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്/ ഡിപ്ലോമ, 4 വര്‍ഷത്തെ പരിചയം. MEP അറിവ് & ഇലക്ട്രിക്കല്‍ ലൈസന്‍സ്.

12.സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ CCTV ഓപ്പറേറ്റര്‍
ബന്ധപ്പെട്ട മേഖലയില്‍ 1 മുതല്‍ 7 വര്‍ഷം വരെയുള്ള പരിചയം.

13. സൂപ്പര്‍വൈസര്‍

(ക്യാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഫുഡ് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്ട്രി, ഹൗസ് കീപ്പിംഗ്,ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഗാര്‍ണമെന്റ്‌സ് മെന്‍സ്, ലേഡീസ്, ആന്‍ഡ് കിഡ്‌സ്) ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെയുള്ള പരിചയം

അഭിമുഖം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ജൂണ്‍ 20 മുതല്‍ 21 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ഥികള്‍ താഴെ പറയുന്ന ഡോക്യുമെന്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

1. എന്തെങ്കിലും ഒരു പ്രൂഫ് (ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ്, ലൈസന്‍സ് ഇങ്ങനെ എന്തെങ്കിലും)

2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
3. പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (ആവശ്യമുള്ള പോസ്റ്റുകള്‍ക്ക് മാത്രം).

ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം, 

ANNI’S INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU,
KOTTAYAM, KERALA
673003

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com