Wednesday, November 27, 2024
Homeകേരളംകല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെയുള്ളവര്‍ രക്ഷിച്ചു

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെയുള്ളവര്‍ രക്ഷിച്ചു

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു

പത്തനംതിട്ട –കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി .

ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍ ആണ് ദിനവും എത്തുന്നത്‌ എങ്കിലും എത്തുന്ന ആളുകള്‍ സ്വയം സുരക്ഷ ഒരുക്കി മാത്രമേ ഈ പാറയിലും വെള്ളത്തിലും ഇറങ്ങാവൂ . പാറയില്‍ വെള്ളം വീണു വഴുക്കല്‍ ഉണ്ട് .കൂടാതെ കാട്ടു അട്ടയുടെ വിഹാര കേന്ദ്രം ആണ് .അട്ട കടിച്ചാല്‍ പറിച്ചു കളഞ്ഞാല്‍ അതിന്‍റെ കൊമ്പ് മാംസത്തില്‍ ഉണ്ട് .പിന്നീട് വലിയ ശാരീരിക ദോഷം വരുത്തും . വെള്ളത്തില്‍ നിറയെ പരാദ ജീവികള്‍ ഉണ്ട് .ഇവയും കടിയ്ക്കും .

കല്ലേലി ചെളിക്കുഴി വെള്ളചാട്ടം വളരെ മനോഹരം ആണെങ്കിലും വളരെ ഏറെ ദുരന്തങ്ങള്‍ കാത്തു ഇരിക്കുന്നു . ഇവിടെ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം . കയ്യില്‍ ഉപ്പോ , പുകയിലയോ , അതുപോലെ ഉള്ള ദ്രാവകമോ കരുതണം . അട്ട കടിച്ചാല്‍ ഇവ ഉപയോഗിക്കാം .ഉടന്‍ ദേഹത്ത് നിന്നും അവയുടെ പല്ലുകള്‍ മാറ്റി സ്വയം ഒഴിഞ്ഞു പോയി ചാകും .വഴുവഴുത്ത പാറയില്‍ ചവിട്ടാതെ ഇരുന്നാല്‍ തെന്നി വെള്ളത്തില്‍ വീഴില്ല .സാഹസിക ആളുകളുടെ എണ്ണം കൂടിയതിനാല്‍ അധികാരികളും ഈ കേന്ദ്രം നന്നായി ശ്രദ്ധിക്കണം . അപകട മുന്നറിയിപ്പ് നല്‍കണം .ഇല്ലെങ്കില്‍ ഈ കേന്ദ്രം അടച്ചിടണം .

പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ്   കോന്നി അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക .

കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര .

കല്ലേലി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ നിന്നാൽ അച്ചൻ കോവിൽ വനത്തിന്‍റെ  അതിർത്തിയും കാണാം

25 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യചാരുത മനം കവരുന്നതാണ്.ഫോട്ടോഗ്രഫിയേയും പ്രകൃതിയേയും സ്‌നേഹിക്കുന്നവരാണ് ഇവിടുത്തെ സന്ദർശകരിലേറെയും.കോന്നി എലിയറയ്ക്കൽ കല്ലേലി വഴിയും കൊല്ലൻപടി അതിരുങ്കൽ കുളത്തുമൺ വഴിയും പാടം മാങ്കോട് അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും രാജഗിരി അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും വെള്ളച്ചാട്ടം കാണുവാൻ ധാരാളം സഞ്ചാരികൾ എത്തുന്നു. വരുന്നവര്‍ സ്വയം സുരക്ഷാ മാര്‍ഗം തേടണം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments