കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഒടുക്കുന്നതിന് പൊതുജനങ്ങൾക്ക് പോലീസ് സബ് ഡിവിഷൻ തലത്തിൽ അവസരം. ഇരു വകുപ്പുകളും നൽകിയിട്ടുള്ള പിഴത്തുകകളിൽ 2021 മുതൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവയിൽ പിഴ ഒടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാം. നേരത്തെ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പു എൻഫോഴ്സ്‌മെന്റ് വിഭാഗവും ചേർന്ന് ജില്ലാതല അദാലത്ത് സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 5 പോലീസ് സബ് ഡിവിഷനുകളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് അദാലത്ത്.
കോന്നി പോലീസ് സ്റ്റേഷനിൽ ഏപ്രിൽ നാലിന് കോന്നി സബ് ഡിവിഷൻ തല അദാലത്ത് നടക്കും.അടൂർ സബ് ഡിവിഷന്റേത് പിറ്റേന്ന് അടൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ നടക്കും. തിരുവല്ലയിലെത് ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ 7 നും,റാന്നിയിലെത് റാന്നി പോലീസ് സ്റ്റേഷൻ ശിശു സൗഹൃദഇടത്തിൽ 10 നുമാണ് നടക്കുക. 12 ന് പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിൽ, പത്തനംതിട്ട സബ് ഡിവിഷൻ തലത്തിലുള്ളതും നടക്കുമെന്നും, പൊതുജനങ്ങൾക്ക് നേരിട്ട് എത്തി യു പി ഐ / കാർഡ് മുഖേന പിഴത്തുകകൾ ഒടുക്കാവുന്നതാണ്