Thursday, December 26, 2024
Homeകേരളംസൈക്കിളില്‍ സഞ്ചരിക്കുമ്പോൾ മരം ദേഹത്തേക്ക് വീണു ആൺകുട്ടി മരിച്ചു

സൈക്കിളില്‍ സഞ്ചരിക്കുമ്പോൾ മരം ദേഹത്തേക്ക് വീണു ആൺകുട്ടി മരിച്ചു

ആലുവ: മരം കടപുഴകി വീണ് പത്തുവയസ്സുകാരൻ മരിച്ചു. ചെങ്ങമനാടാണ് സംഭവം. അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ ഇളയമകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുമ്പോൾ മരം ദേഹത്തേക്ക് വീഴുകയായിരുന്നു. മരം ആദ്യം ഒരു ഇലക്ട്രിക് പോസ്റ്റിലേക്ക് പതിക്കുകയും പിന്നീട് അവരണ്ടും ഇർഫാന്റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകീട്ട് 6.15നാണ് സംഭവമുണ്ടായത്. ദേശം-കാലടി റോഡിൽ ഗാന്ധിപുരം കവലയിൽ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്ത് നിന്നിരുന്ന മരം വീഴുകയായിരുന്നു.

വീടിനു തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു ഇർഫാൻ. വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിച്ചു. പോസ്റ്റോടുകൂടി ഇർഫാന്റെ ദേഹത്തേക്ക് വീണു.

നാട്ടുകാർ ഓടിയെത്തി ഇർഫാനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് ഫർഹാൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments