Logo Below Image
Saturday, June 28, 2025
Logo Below Image
Homeകേരളംബാലതാരത്തെ പീഡിപ്പിച്ച നടൻ എം കെ റെജിയ്ക്ക് പോക്സോ കോടതി കഠിന ശിക്ഷ വിധിച്ചു :...

ബാലതാരത്തെ പീഡിപ്പിച്ച നടൻ എം കെ റെജിയ്ക്ക് പോക്സോ കോടതി കഠിന ശിക്ഷ വിധിച്ചു : 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും

കോട്ടയം: ഈരാറ്റുപേട്ടയിൽ സിനിമയിൽ അഭിനയിക്കാനെത്തിയ ബാലതാരത്തെ ഷൂട്ടിങ്ങിനായെടുത്ത വാടകവീട്ടിൽ വച്ച് പീ‍ഡിപ്പിച്ച നടന് കഠിന ശിക്ഷ. സിനിമ-സീരിയൽ നടനായ കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി സ്വദേശി എം.കെ റെജിയെ (52) ആണ് ശിക്ഷിച്ചത്. 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയുമാണ് ശിക്ഷ.

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ആണ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്നും 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 2023 മേയ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.കെ പ്രശോഭാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ