Monday, June 16, 2025
Homeകേരളംആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് : പ്രതി കസ്റ്റഡിയിൽ

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് : പ്രതി കസ്റ്റഡിയിൽ

ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ അതിജീവിത തിരിച്ചറിഞ്ഞു.സാക്ഷി വിസ്താര നടപടികളുടെ ഭാഗമായി പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് തേങ്ങി കരഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോൾ തിരിച്ചറിയാൻ അതിജീവിതയായ പെൺകുട്ടിക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് പ്രതിയെ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. പ്രതി ക്രിസ്റ്റൽ രാജിനെ കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ടു തേങ്ങി കരഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു പറഞ്ഞു. പിന്നീട് കുട്ടിയുടെ ക്രോസ് വിസ്താരവും പൂർത്തിയാക്കി. കൂടാതെ കേസിലെ മൂന്നും അഞ്ചും സാക്ഷികളെ വിസ്തരിച്ചു.

കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടയാളാണ് മൂന്നാം സാക്ഷി. കാണാതായ പെൺകുട്ടിയെ തെരച്ചിലിനിടയിൽ കണ്ടെത്തിയ ആളുകളിൽ ഒരാളാണ് അഞ്ചാം സാക്ഷി. 9 മുതൽ 15 വരെ സാക്ഷികളെ വിസ്തരിക്കുന്നതിനായി കേസ് ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റി. കേസില്‍ ആകെ 115 സാക്ഷികളാണുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ആലുവ എടയപ്പുറത്തെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍രാജ് പുലർച്ചെ രണ്ട് മണിക്ക് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ഗുരുതര പരുക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ