ആലുവയിൽ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡിപ്പിച്ച പ്രതിയെ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ്ജയിലേക്ക് മാറ്റി.
ആലുവയിൽ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി ഐ എൻ ടി യു സി പ്രവർത്തകൻ. അറസ്റ്റിലായതോടെ ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് ഐഎന്‍ടിയുസി അറിയിച്ചു. എച്ച്‌ഒസിയിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇയാള്‍.
ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് നേരിട്ടത് ക്രൂര പീഡനമാണെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിഎന്നും വിവരങ്ങള്‍ പുറത്തുവന്നു.കേസില്‍ കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധു കുറ്റസമ്മതം നടത്തിയിരുന്നു. ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.