Friday, September 20, 2024
Homeഇന്ത്യറേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ.

റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ.

ന്യൂഡൽഹി: ഇ കെവൈസി വിവരങ്ങൾ നൽകാത്ത റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. വിവരങ്ങൾ ഇതുവരെ നൽകാത്തവർ അതിവേഗം നൽകണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ മുപ്പതിൽ നിന്ന് സെപ്റ്റംബർ 30വരെ നീട്ടി നൽകിയിരുന്നു.

ഇ -കെവൈസി ചെയ്തില്ലെങ്കിൽ റേഷൻ ലഭിക്കുന്നതിൽ തടസ്സമുണ്ടാകുമെന്നിരിക്കെയാണ് ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തിയത്. കേരളത്തിൽ ഭൂരിഭാഗമാളുകളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. അനർഹരായ പലരും റേഷൻ കാർഡ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. മരണപ്പെട്ടവരുടെ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇതോടെയാണ് പുതിയ തീരുമാനങ്ങൾ പുറത്തിറക്കിയത്

ഇ -കെവൈസി വിവരങ്ങൾ നൽകുന്നതോടെ അർഹതപ്പെട്ടവർക്ക് മാത്രമേ റേഷൻ ലഭിക്കൂ. റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ പരിശോധിക്കാൻ പല സംസ്ഥാനങ്ങളിലെയും റേഷൻ ഡീലർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇ – പാസ് മെഷീൻ്റെ സഹായത്തോടെ ഒരു ഇ കെവൈസി ചെയ്യാവുന്നതാണ്. ഇകെവൈസിക്ക് ശേഷം ഫോൺ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കും.

റേഷൻ കാർഡിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത വെബ്‌സൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളിലുള്ളവർ സർക്കാർ വെബ്‌സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ സമർപ്പിക്കണം. തുടർന്ന് റേഷൻ കാർഡ് വിശദാംശങ്ങൾ പരിശോധിക്കാം. ഇതിനുശേഷം ബയോമെട്രിക് വിശദാംശങ്ങൾ അനുസരിച്ച് ഇ കെവൈസി നടത്തണം

ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

* UIDAI വെബ്സൈറ്റ് സന്ദർശിക്കുക.
* നിങ്ങളുടെ ആധാർ നമ്പറും OTP യും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* നിങ്ങളുടെ തിരിച്ചറിയൽ വിലാസ വിശദാംശങ്ങളും പരിശോധിച്ച് തിരിച്ചറിയൽ വിലാസ രേഖകളും അപ്‌ലോഡ് ചെയ്യുക.
* നിങ്ങളുടെ സമ്മതം സമർപ്പിക്കുക.

ആധാർ അപ്ഡേറ്റ് ചെയ്യേണ്ട രേഖകൾ

തിരിച്ചറിയൽ രേഖ: പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി, സർക്കാർ നൽകിയ ഐഡി കാർഡുകൾ, മാർക്ക്ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്.

2016ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികൾ അവരുടെ പ്രാരംഭ ആധാർ എൻറോൾമെൻ്റ് തീയതി മുതൽ ഓരോ പത്ത് വർഷത്തിലും അവരുടെ തിരിച്ചറിയൽ രേഖകൾ (പിഒഐ), തിരിച്ചറിയൽ രേഖ (പിഒഎ) ഡോക്യുമെൻ്റുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. 5 വയസ്സും 15 വയസ്സും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments