Saturday, December 7, 2024
Homeഇന്ത്യന്യൂഡൽഹിയിൽ പത്തുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപെടുത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു ;

ന്യൂഡൽഹിയിൽ പത്തുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപെടുത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു ;

ന്യൂഡൽഹി –ന്യൂഡൽഹിയിൽ പത്തുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം അതിക്രൂരമായി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നരേല സെക്ടറിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കള്‍ നേരത്തെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടി തിരിച്ചറിയാനാകാത്ത വിധം തല തകര്‍ക്കപ്പെട്ട നിലയിലാണ്. സംഭവത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും നരേല സെക്ടറിലെ വ്യത്യസ്ത ഫാക്ടറികളിലെ ജീവനക്കാരാണ്.

അത്താഴത്തിനുശേഷം കളിക്കാൻ പോയ കുട്ടിയെ കാണാതായെന്നും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പിതാവ് വെളിപ്പെടുത്തി. അർധരാത്രി 12.29നാണ് പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് നരേല പൊലീസ് സ്റ്റേഷനില്‍ ഫോൺ വിളി എത്തുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തുള്ള പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

വസ്ത്രം ധരിച്ചിരുന്ന കുട്ടിയുടെ തല തിരിച്ചറിയാനാകാത്ത വിധം  തകർന്ന നിലയിലായിരുന്നുവെന്ന് ഡിസിപി രവി കുമാർ സിങ് പറഞ്ഞു. പെൺകുട്ടിയെ രാഹുലും മറ്റൊരാളും കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരത പുറത്തായത്.

റബർ സിലിണ്ടര്‍ ട്യൂബ് നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനാണ് രാഹുൽ. സമീപത്തെ കുട നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരനാണ് ദേവദത്ത്. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), (പോക്സോ) നിയമം എന്നീ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments