Logo Below Image
Wednesday, May 14, 2025
Logo Below Image
Homeഇന്ത്യമണിപ്പൂരിൽ ബിജെപിയ്ക്ക് പ്രതീക്ഷിയ്ക്കാത്ത തിരിച്ചടി

മണിപ്പൂരിൽ ബിജെപിയ്ക്ക് പ്രതീക്ഷിയ്ക്കാത്ത തിരിച്ചടി

സംഘർഷ ഭൂമിയിയായ മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടി നേരിട്ടു. 

താമര വിരിയിക്കാമെന്ന ബിജിപിയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ് മണിപ്പൂർ ജനത നൽകിയത്. രണ്ട് സീറ്റുകളിൽ ബിജെപിയും സഖ്യകക്ഷിയും കോൺഗ്രസിനോട് പരാജയപ്പെട്ടു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി അഭയാർത്ഥി ക്യാമ്പുകളിൽ കാത്തിരിക്കേണ്ടി വന്ന ജനതയാണ്‌ മണിപ്പൂരിലേത്‌. അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ് കുത്തിയ മണിപ്പൂരിലെ ജനങളുടെ മറുപടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാർ മണിപ്പൂരിൽ അഴിച്ചു വിട്ട ആക്രമണവും തുടർന്ന് ആ ജനതയെ തിരിഞ്ഞു നോക്കാൻ പോലും തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരേന് സിംഗിന്റെയും മനുഷ്യത്വരഹിതമായ സമീപനത്തിനേറ്റ തിരിച്ചടിയാണ് മണിപ്പൂരിലേത്.

ഇന്നർ മണിപ്പൂരിൽ നിന്നും ആൻഗോംച്ച ബിമോലകോയ്‌ജം കോൺഗ്രസിന്റെ ശബ്ദമായി ലോകസഭയിലെത്തും. ഇവിടെ ബിജെപിയുടെ സ്ഥാനാർഥി തൗനജാം ബസന്ത് കുമാർ സിങ്ങിനെയാണ് കോൺഗ്രസ് പ്രതിനിധി പരാജയപ്പെടുത്തിയത്. ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ്‌ കൺഗം ആർത്തുർ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ്‌ കൺഗം ആർത്തുർ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ നാഗ പീപ്പിൾ ഫ്രണ്ടിന്റെ ലോർഹോ എസ് ഫോസെ ആണ് ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചത്.

എന്നാൽ ഇത്തവണ കോൺഗ്രസ് പ്രതിനിധിയെ ഇവിടെ നിന്നുള്ള ജനങ്ങൾ തെരഞ്ഞെടുത്തു. സ്വന്തം മണ്ണിൽ ഒരു വർഷത്തിലേറെയായി തുടരുന്ന ചോര കളിയിൽ മനം മടുത്ത മണിപ്പൂരിലെ ജനങ്ങൾ രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയെ താഴ്വരയിൽ നിന്നും തുരത്തുന്ന കാഴ്ച ഈ തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ