ഹിമാചൽ പ്രദേശിലെ 17 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. ഉത്തരകാശിയിലെ മേഘ വിസ്ഫോടനത്തിൽ പെട്ടവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിലെ സോളാൻ, ഉത്തരകാശി, ഡെറാഡൂൺ, പൗരി, നൈനിറ്റാൾ, ഷിംല തുടങ്ങി 17 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ മിന്നൽ പ്രണയത്തിൽ കാണാതായ തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഏഴു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിന് തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ചാർ ധം തീർത്ഥാടന യാത്ര പുനരാരംഭിച്ചു. അതാത് ജില്ലകളിലെ കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്
ഒഡീഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ ആയതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജല നിരപ്പ് ഉയർന്നതോടെ കാശ്മീരിലെ സലാൽ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി. നദീ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ദില്ലിയിലെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.